മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍വല്‍കൃത ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ പ്രഥമ ജില്ല എന്ന ബഹുമതി കാസര്‍ഗോഡിന് ലഭിച്ചിരിക്കയാണ് . ജൂലൈ 21 ശനിയാഴ്ച കാസര്‍ഗോഡ് വച്ച് നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ ബഹു:കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി വെബ് അധിഷ്ഠിതഓണ്‍ലൈന്‍ അക്കൌണ്ടിംഗ് സംവിധാനം ഉല്‍ഘാടനം ചെയ്തതോടൊപ്പം സമ്പൂര്‍ണ്ണകമ്പ്യൂട്ടര്‍വല്‍കൃത ജില്ലയായി കാസര്‍ഗോഡിനെ പ്രഖാപിക്കുകയുണ്ടായി . ഡൌണ്‍ ലോഡ് ചെയ്ത ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ച്ച് റംലക്ക് നല്‍കി കൊണ്ട് സഞ്ചയ വെബ് അപ്ലിക്കേഷന്‍ വഴി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്‍റെ ഉല്‍ഘാടനവും നിര്‍വ്വഹിക്കയുണ്ടായി.
