Govt of Kerala
Local Self Government Department

Home

കിലയില്‍ വച്ച് നടത്തുന്ന സാംഖ്യ പരിശീലനം- മാറ്റങ്ങളുടെ അറിയിപ്പ്

Posted on 08/06/2012

                                               

ജെ7 - 18815/11- പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം,തിരുവനന്തപുരം, തീയതി: 07.06.2012.  


സ്വീകര്‍ത്താവ്

പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍ആലപ്പുഴ/കോട്ടയം/ഇടുക്കി/എറണാകുളം/തൃശ്ശൂര്‍/മലപ്പുറം/കോഴിക്കോട്/കണ്ണൂര്‍

വിഷയം: പഞ്ചായത്തുകളില്‍ നടപ്പിലാക്കിവരുന്ന ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗും സാംഖ്യ സോഫ്റ്റ്വെയറും - പരിശീലനം മാറ്റിവച്ചത് - സംബന്ധിച്ച്


സൂചന: (1) ഈ ആഫീസിലെ 05.06.2012 ലെ ഇതേ നമ്പര്‍ ഉത്തരവ്.

(2) കില ഡയറക്ടറുടെ 06.06.2012 ലെ കില/ടി.പി.(എ)228/2011 നമ്പര്‍  കത്ത്.

2012 ജൂണ്‍ 16 മുതല്‍ 19 വരെയുള്ള തീയതികളില്‍ കിലയില്‍ വച്ച് അക്കൌണ്ടന്റു മാര്‍ക്ക് നടത്താനിരുന്ന സാംഖ്യ ഡബിള്‍ എന്‍ട്രി പരിശീലന പരിപാടി ചില സാങ്കേതിക കാരണങ്ങളാല്‍ 2012 ജൂണ്‍ 26 മുതല്‍ 29 വരെയുള്ള തീയതികളിലേക്ക് മാറ്റിവച്ചതായും, 2012 ജൂണ്‍ 26 മുതല്‍ 29 വരെയുള്ള തീയതികളില്‍ ക്ളാര്‍ക്കുമാര്‍ക്ക് നടത്താനിരുന്ന പരിശീലന പരിപാടി 2012 ജൂലൈ 7 മുതല്‍ 10 വരെയുള്ള തീയതികളിലേക്ക് മാറ്റിവച്ചതായും അറിയിക്കുന്നു. ജൂണ്‍ 12 മുതല്‍ 14 വരെ നടത്തുന്ന സെക്രട്ടറിമാരുടെ പരിശീലനത്തിലും ജൂലൈ 2 മുതല്‍ 5 വരെ നടത്തുന്ന ക്ളാര്‍ക്കുമാരുടെ പരിശീലനത്തിലും മാറ്റമില്ല എന്നു കൂടി അറിയിക്കുന്നു.  പരിശീലനം നടത്തുന്ന സ്ഥലത്തിനും സമയത്തിനും മാറ്റമില്ല. പുതുക്കിയ പരിശീലന തീയതി ബന്ധപ്പെട്ട സെക്രട്ടറിമാരെ അറിയിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നു.
പഞ്ചായത്ത് ഡയറക്ടര്‍

 

 

 
Recent News
News
ഗ്രാമപഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ താല്‍ക്കാലികമായി ഉദ്യോഗക്കയറ്റം നല്‍കുന്നതിന് ഭാഷാന്യൂനപക്ഷ പരീക്ഷ പാസ്സായ ജൂനിയര്‍ സൂപ്രണ്ടുമാര്‍ / അസിസ്റ്റന്‍റ് സെക്രട്ടറിമാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നത് - സംബന്ധിച്ച്
സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് സ്ഥലംമാറ്റവും, ക്ലാര്‍ക്കുമാര്‍ക്ക് സീനിയര്‍ ക്ലാര്‍ക്കുമാരായി സ്ഥാനക്കയറ്റവും അനുവദിച്ച ഉത്തരവ
‘ഡ്രൈഡേ’ ആചരണം - വാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ / മെമ്പര്‍മാര്‍ക്കുള്ള അറിയിപ്പ്‌
സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് - അക്കൗണ്ടന്‍റുമാര്‍ക്കുള്ള പരിശീലനം - 10.06.2013 മുതല്‍ 08.07.2013 വരെ
Server specification for Panchayats
Development Expenditure Fund -Release of 10th installment to GramaPanchayats
Rates of Servers for Local bodies being supplied by M/s. KELTRON
കമ്പ്യൂട്ടറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി - കെല്‍ട്രോണ്‍ - കരാര്‍ നിരക്ക്
Rates for Computer and Peripherals in Grama Panchayats supplied by KELTRON
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി - യോഗ നടപടിക്കുറിപ്പുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റഡ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി അന്ഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്
Developed and maintained by Information Kerala Mission for Local Self Government Department, Kerala