Govt of Kerala
Local Self Government Department

Home

സാംഖ്യ- പഞ്ചായത്ത്തല കമ്പ്യൂട്ടര്‍ പരിശീലനം-പാലക്കാട് ഐ,ആര്‍.ടി.സി.ക്യാംപസ്,ജൂണ്‍ 5 മുതല്‍ 30 വരെ

Posted on 29/05/2012

പഞ്ചായത്ത്തല കമ്പ്യൂട്ടര്‍ പരിശീലനം - സാംഖ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി സമ്പ്രദായത്തില്‍ പ്രായോഗിക കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അക്കൗണ്ടന്‍റുമാര്‍, ക്ലാര്‍ക്കുമാര്‍  നിയോഗിക്കുന്നതിന് അനുമതി.

ഗ്രാമപഞ്ചായത്തുകളില്‍ സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സംവിധാനം 01.04.2011 മുതല്‍ നടപ്പിലാക്കുന്നതിന് പരാമര്‍ശപ്രകാരം ഉത്തരവായിട്ടുണ്ട്.  നിലവില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ അക്കൗണ്ടുകള്‍ തയ്യാറാക്കുന്നത് ക്യാഷ് അടിസ്ഥാനത്തിലാണ്.  എന്നാല്‍ 2011 ഏപ്രില്‍ മുതല്‍ അക്രൂവല്‍ അടിസ്ഥാനത്തിലുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് അനുവര്‍ത്തിക്കേണ്ടതുണ്ട്.  ഇതിന്‍റെ ഭാഗമായി സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്കും, അക്കൗണ്ടന്‍റുമാര്‍ക്കും, ക്യാഷ് കൈകാര്യം ചെയ്യുന്നതും അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട  ക്ലാര്‍ക്കുമാര്‍ക്കും പ്രായോഗിക പരിശീലനം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പട്ടികയില്‍ ചേര്‍ത്തിട്ടുള്ള 40 ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് ഒന്നാമത്തെ ബാച്ചായി 05.06.2012 മുതല്‍ 07.06.2012 വരെ (രാവിലെ 9.00 മുതല്‍) 3 ദിവസത്തെ പരിശീലനവും  അതേ ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്‍റുമാര്‍ക്ക് ഒന്നാമത്തെ ബാച്ചായി 13.06.2012 മുതല്‍ 16.06.2012 വരെ (രാവിലെ 9.00 മുതല്‍) 4 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടിംഗ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് ഒന്നാമത്തെ  ബാച്ചായി 19.06.2012 മുതല്‍ 22.06.2012  വരെ (രാവിലെ 9.00 മുതല്‍) 4 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ ക്യാഷ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് 27.06.2012 മുതല്‍ 30.06.2012 വരെ (രാവിലെ 9.00 മുതല്‍) 4 ദിവസത്തെ പരിശീലനവും നല്‍കുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.   പരിശീലനം പൂര്‍ണ്ണമായും  'കില'യുടെ ആഭിമുഖ്യ ത്തിലായിരിക്കും.  ഇതിനുവേണ്ടിയുള്ള യൂസര്‍ മാന്വലുകള്‍ നല്‍കുന്നതിനും മാസ്റ്റര്‍ ട്രെയിനര്‍മാരെ നല്‍കുന്നതിനുള്ള ചുമതല ഐ.കെ.എം. ആണ് നിര്‍വ്വഹിക്കുന്നത്.

Attachments
 
Recent News
News
പഞ്ചായത്ത് ഡയറക്ടറുടെ നടപടി ക്രമങ്ങള്‍ - അക്കൌണ്ടന്റുമാരുടെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
സാംഖ്യ ആപ്ലിക്കേഷന്‍ പ്രായോഗിക പരിശീലനത്തിന് യു.ഡി ക്ലാര്‍ക്കുമാരെ നിയോഗിക്കുന്നതിന് അനുമതി
കേരള കള്‍ച്ചറല്‍ വെല്‍‌ഫെയര്‍ ബോര്‍ഡ്‌ - സെസ്സ്‌ തുക സമാഹരണം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള അറിയിപ്പ്‌
Revised Format for selecting Consultants/Architects for preparing a panel for ULBs
ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസിന് ISO:9001:2008 അംഗീകാരം ലഭിച്ചു
Server specification for Panchayats
കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ -08-മുസ്ലീം മതവിഭാഗത്തിലുള്ളവരുടെ വിവാഹരജിസ്ടേരഷന്‍ പ്രായം സംബന്ധിച്ച്
Development Expenditure Fund -Release of 10th installment to GramaPanchayats
Rates of Servers for Local bodies being supplied by M/s. KELTRON
കമ്പ്യൂട്ടറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി - കെല്‍ട്രോണ്‍ - കരാര്‍ നിരക്ക്
Rates for Computer and Peripherals in Grama Panchayats supplied by KELTRON
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി - യോഗ നടപടിക്കുറിപ്പുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റഡ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി അന്ഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്
Developed and maintained by Information Kerala Mission for Local Self Government Department, Kerala