Govt of Kerala
Local Self Government Department

Home

സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് - ഗ്രാമപഞ്ചായത്ത് പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റിലെ ക്ലാര്‍ക്കുമാരുടെ കമ്പ്യൂട്ടര്‍ പരിശീലനം

Posted on 15/03/2012

പഞ്ചായത്ത് ഡയറക്ടറുടെ നടപടിക്രമങ്ങള്‍

വിഷയം : പഞ്ചായത്ത്തല കമ്പ്യൂട്ടര്‍ പരിശീലനം - സാംഖ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി സമ്പ്രദായത്തില്‍ പ്രായോഗിക കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഗ്രാമപഞ്ചായത്ത് പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റിലെ ക്ലാര്‍ക്കുമാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.

പരാമര്‍ശം : സ.ഉ.(എം.എസ്.) നം.128/2011/തസ്വഭവ, തീയതി: 06.07.2011

ഉത്തരവ് നമ്പര്‍ : ജെ7- 18815/2011 തീയതി: 14.03.2012

          ഗ്രാമപഞ്ചായത്തുകളില്‍ സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സംവിധാനം 01.04.2011 മുതല്‍ നടപ്പിലാക്കുന്നതിന് പരാമര്‍ശപ്രകാരം ഉത്തരവായിട്ടുണ്ട്. ഇതിന്റെ ഭാഗമായി സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റിലെ ക്ലാര്‍ക്കുമാര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പട്ടികയില്‍ ചേര്‍ത്തിട്ടുള്ള 76 ക്ലാര്‍ക്കുമാര്‍ക്ക് 19.03.2012 മുതല്‍ 21.03.2012 വരെ (രാവിലെ 9.00 മുതല്‍ ) 3 ദിവസത്തെ പരിശീലനം നല്‍കുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ണ്ണമായും കിലയുടെ ആഭിമുഖ്യത്തിലായിരിക്കും.  ഇതിനുവേണ്ടിയുള്ള യൂസര്‍ മാന്വലുകള്‍ നല്‍കുന്നതിനും മാസ്റ്റര്‍ ട്രെയിനര്‍മാരെ നല്‍കുന്നതിനുമുള്ള ചുമതല ഐ.കെ.എം. ആണ് നിര്‍വ്വഹിക്കുന്നത്.

          മേല്‍ സാഹചര്യത്തില്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള 76 ക്ലാര്‍ക്കുമാര്‍ക്ക് കിലയില്‍ വച്ച് നടത്തുന്ന അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സംവിധാനത്തിലുള്ള പ്രായോഗിക പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് നിയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അനുമതി നല്‍കി ഉത്തരവാകുന്നു.  പരിശീലനത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള ക്ലാര്‍ക്കുമാര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുവെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഉറപ്പു വരുത്തേണ്ടതും മേല്‍നോട്ടം വഹിക്കേണ്ടതുമാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ വിവരം സേവന പുസ്തകത്തില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പരിശീലന പരിപാടി പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ രീതിയിലുള്ളതും പരിശീലനകാലം ഡ്യൂട്ടിയായി പരിഗണിക്കുന്നതുമാണ്. പരിശീലനത്തില്‍ ഹാജരാകാതിരിക്കുന്നവരുടെ പേരില്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ സമയ കൃത്യത കര്‍ശനമായി പാലിക്കേണ്ടതാണ്. തലേദിവസം എത്തുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 

(ഒപ്പ്)
ജെ.സദാനന്ദന്‍
പഞ്ചായത്ത് ഡയറക്ടര്‍ (ഇന്‍ - ചാര്‍ജ്)

Attachments
Developed and maintained by Information Kerala Mission for Local Self Government Department, Kerala