ഇ1-37800/2011
പഞ്ചായത്ത് ഡയറക്ടറേറ്റ്, തിരുവനന്തപുരം, തിയതി: 13.03.12
നോട്ടീസ്
വിഷയം :- ജീവനക്കാര്യം - പഞ്ചായത്ത് വകുപ്പിലെ 2012-ലെ പൊതു സ്ഥലംമാറ്റം - അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.
സൂചന :- 1. ജി.ഒ.(എം.എസ്.) 105/2007/തസ്വഭവ തീയതി: 04.04.2007
2. ജി.ഒ.(എം.എസ്.) 54/2008/തസ്വഭവ തീയതി: 03.03.2008
3. ജി.ഒ.(എം.എസ്.) 169/2009/തസ്വഭവ തീയതി: 28.08.2009
4. 05.03.2012-ല്‍ പ്രസിദ്ധീകരിച്ച പുതുക്കിയ സമയവിവര പട്ടിക
സൂചന (1) പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പഞ്ചായത്ത് വകുപ്പിലെ 2012-ലെ വിവിധ തസ്തികകളിലെ പൊതു സ്ഥലംമാറ്റ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സൂചന (4) പ്രകാരം പുതുക്കിയ സമയവിവര പട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി.
പൊതു സ്ഥലംമാറ്റ കരട് ലിസ്റ്റ് 24.03.2012-ല്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി വിവിധ തസ്തികകളില്‍ സ്ഥലംമാറ്റം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച ജീവനക്കാരുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് ഇതോടൊപ്പം ബന്ധപ്പെട്ട എല്ലാവരുടെയും അറിവിലേയ്ക്കായി പ്രസിദ്ധീകരിക്കുന്നു.
(ഒപ്പ്)
ജെ.സദാനന്ദന്‍
(പഞ്ചായത്ത് ഡയറക്ടറുടെ അധികചുമതല വഹിക്കുന്ന പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ )