പഞ്ചായത്തുകള്‍ക്ക് ഭരണഘടനാപദവി നല്‍കിയ 73-ാം ഭേദഗതി പ്രാബല്യത്തില്‍ വന്ന ഏപ്രില്‍ 24-ാം തീയതിയെ സ്മരിച്ചുകൊണ്ട് കേരളത്തില്‍ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 2012 ഏപ്രില്‍ 23, 24 തീയതികളില്‍ വിവിധ പരിപാടികളോടെ തിരുവനന്തപുരത്ത് (ബല്‍വന്ത്റായ് മേത്ത നഗര്‍ ആര്‍ .ഡി.ആര്‍ ഹാള്‍ -ഇടപ്പഴഞ്ഞി) വച്ച് നടത്തുകയാണ്. ആഘോഷ പരിപാടിയില്‍ 2010-11 വര്‍ഷത്തെ മികച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫികള്‍ വിതരണം ചെയ്യുന്നതാണ്. ബഹു. മുഖ്യമന്ത്രി, ബഹു. നിയമസഭാ സ്പീക്കര്‍ , ബഹു. മന്ത്രിമാര്‍ , ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു