പഞ്ചായത്തുകളില്‍ നടപ്പിലാക്കിവരുന്ന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗും സാംഖ്യ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ക്കുമായി 2012 ഏപ്രില്‍ 25 മുതല്‍ 27 വരെയുള്ള തീയതികളില്‍ കിലയില്‍ വച്ച് 3 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ താങ്കള്‍ പങ്കെടുക്കുന്നതിന് നിര്‍ദ്ദേശിക്കുന്നു. പരിശീലനം ആദ്യദിവസം 10.00 മണിക്ക് ആരംഭിച്ച് മൂന്നാം ദിവസം 5.00 മണിക്ക് അവസാനിക്കുന്നതാണ്
സൂചന: കില ഡയറക്ടറുടെ 12.04.2012 ലെ കത്ത്.
ജെ7 - 18815/11 പഞ്ചായത്ത് ഡയറക്ടര്‍
തിരുവനന്തപുരം, തീയതി: 17.04.2012. പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം