പഞ്ചായത്ത് ഡയറക്ടറുടെ നടപടിക്രമങ്ങള്‍
വിഷയം :പഞ്ചായത്തുകളിലെ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ്- സാംഖ്യ സോഫ്റ്റ് വെയര്‍ -ഏകദിന പരിശീലനം
ഉത്തരവ് നമ്പര്‍ : ജെ7- 18815/2011 തീയതി: 03.04.2012
സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സിസ്റ്റം നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഷിക അക്കൌണ്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സാമ്പത്തിക വര്‍ഷാവസാനത്തില്‍ ചെയ്യേണ്ടതും 2012-13 സാമ്പത്തിക വര്‍ഷാരംഭത്തില്‍ സ്വീകരിക്കേണ്ടതുമായ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനും സംശയനിവാരണത്തിനുമായി 342 ഗ്രാമ പഞ്ചായത്ത് അക്കൌണ്ടന്‍റ് മാര്‍ക്ക് ഐ.സി.എം.പൂജപ്പുര, തിരുവനന്തപുരം സെന്ററില്‍ വച്ച് 10/04/2012 മുതല്‍ 17/04/2012 വരെ 5 ബാച്ചുകളിലായി ഒരു ദിവസത്തെ പരിശീലനം നടത്തുന്നു