നം. 19268/എഫ്.എം2/2011/ത.സ്വ.ഭ.വ.
തദ്ദേശ സ്വയംഭരണ (എഫ്.എം) വകുപ്പ്,
വിഷയം :- സബ്ജക്ട് കമ്മിറ്റി IX (തദ്ദേശ സ്വയംഭരണവും ഗ്രാമവികസനവും ഭവന നിര്‍മ്മാണവും) 2012-13 ലെ ധനാഭ്യര്‍ത്ഥനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്
സൂചന :- കേരള നിയമസഭാ സെക്രട്ടറിയേറ്റ് ടി വിഷയം സംബന്ധിച്ച് ലഭ്യമാക്കിയിരിക്കുന്ന യോഗസമയ വിവര പട്ടിക
സബ്ജക്ട് കമ്മിറ്റി IX (തദ്ദേശ സ്വയംഭരണവും ഗ്രാമവികസനവും ഭവന നിര്‍മ്മാണവും) 2012-13 വര്‍ഷത്തേയ്ക്കുള്ള ധനാഭ്യര്‍ത്ഥന നം.XXII (നഗരവികസനം) XXXV (പഞ്ചായത്ത്) XXVIII (പലവക സാമ്പത്തിക സര്‍വ്വീസുകള്‍ ) സംബന്ധിച്ച യോഗം 18.04.2012-ന് ഉച്ചയ്ക്ക്ശേഷം 2.30 മണിക്ക് നിയമസഭാ സമുച്ചയത്തിലെ VB കോണ്‍ഫറന്‍സ് ഹാളിലും, ധനാഭ്യര്‍ത്ഥന നം. XXXVI (സാമൂഹ്യവികസനം) സംബന്ധിച്ച യോഗം 25.04.2012-ന് 11.30 മണിക്ക് നിയമസഭാ സമുച്ചയത്തിലെ VD കോണ്‍ഫറന്‍സ് ഹാളിലും കരട് റിപ്പോര്‍ട്ട് പരിഗണനയ്ക്കായി 09.05.2012 ബുധനാഴ്ച ഉച്ചയ്ക്കുശേഷം 2.30 മണിക്ക് കോണ്‍ഫറന്‍സ് ഹാള്‍ VBയിലും വച്ച് യോഗം ചേരുവാന്‍ തീരുമാനിച്ചിട്ടുള്ള വിവരം അറിയിക്കുന്നു. താങ്കളുടെ വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥനകളുടെ കുറിപ്പുകളുടെ കരട് 29.03.2012-ന് (വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പും വിശദമായ കുറിപ്പുകളുടെ 90 പ്രതികള്‍ (മലയാളത്തിലുള്ളത്) 31.03.2012-ന് മുമ്പും ഈ വകുപ്പില്‍ ലഭ്യമാക്കേണ്ടതാണ്. കൂടാതെ പ്രസ്തുത കുറിപ്പുകളിന്മേല്‍ ‘ഒരു പ്രാഥമിക ചര്‍ച്ചായോഗം’ 2012 ഏപ്രില്‍ മൂന്നാം തീയതി 3 മണിക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ (സെക്രട്ടറിയേറ്റ് അനക്സ് ആറാം നില) ഓഫീസില്‍ ചേരുന്നതാണ്. താങ്കള്‍ ടി യോഗങ്ങളില്‍ ആവശ്യമായ വിവരങ്ങളുമായി (കുറിപ്പുകള്‍ ) കൃത്യമായി പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
രാജേഷ് കുമാര്‍ സിംഗ്,
ഗവണ്‍മെന്റ് സെക്രട്ടറി