Official website of Local Self Government Department, Kerala
 
 
കേരള സര്‍ക്കാര്‍
തദ്ദേശ സ്വയംഭരണവകുപ്പ്
Home
     

 

 

പഞ്ചായത്ത് രാജ് മാസിക

മൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന പഞ്ചായത്ത് രാജ് മാസികയുടെ പ്രാദേശിക പതിപ്പുകള്‍ തദ്ദേശഭാഷയില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 1961 ആഗസ്റ് മാസം മുതല്‍ മലയാളത്തില്‍ പഞ്ചായത്ത് രാജ് മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളത്തില്‍ ശക്തമായ പഞ്ചായത്ത് ഭരണത്തിന് തുടക്കം കുറിച്ചപ്പോള്‍ പഞ്ചായത്ത് രാജ് മാസിക പഞ്ചായത്ത് ഭരണത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഗ്രാമഭരണത്തെക്കുറിച്ചുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആധികാരികതയുള്ളതും കാലിക പ്രാധാന്യവുമുള്ള ലേഖനങ്ങള്‍, പഠനങ്ങള്‍, ഫീച്ചറുകള്‍, വികസന റിപ്പോര്‍ട്ടുകള്‍, വാര്‍ത്തകള്‍, വിശദീകരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും മാസികയില്‍ പ്രസിദ്ധപ്പെടുത്തി വരുന്നത്. പഞ്ചായത്ത് സമതികള്‍ക്കും, ഉദ്യോഗസ്ഥന്‍മാര്‍ക്കും, പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് ഭരണത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് സഹായകമാണ് ഈ മാസിക. ഗ്രാമവികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിന് ഈ മാസിക ഊര്‍ജ്ജം പകരുന്നു. കേരളത്തിലെ എല്ലാ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് രാജ് ലഭ്യമാക്കുന്നുണ്ട്.

കൂടാതെ 120 രൂപ വാര്‍ഷികവരിസംഖ്യ അടയ്ക്കുന്ന പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് രാജ് ലഭിക്കും. വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ താഴെകൊടുത്തിരിക്കുന്ന വിലാസത്തില്‍ വരിസംഖ്യ പഞ്ചായത്ത് ഡയറക്ടറുടെ പേരില്‍ മണി ഓര്‍ഡര്‍ ആയോ ഡി.ഡി. ആയോ അയച്ചു തരേണ്ടതാണ്.

എഡിറ്റര്‍ / പഞ്ചായത്ത് ഡയറക്ടര്‍
പഞ്ചായത്ത് രാജ് മാസിക
പഞ്ചായത്ത് ഡയറക്ടറേറ്റ്
മ്യൂസിയം-പി.ഒ.
തിരുവനന്തപുരം-695033
ഫോണ്‍ : 04712321054
Email: directorofpanchayat@gmail.com

 
Latest issue - Feb 2010
Highlights...

ജീവന് ഭീഷണിയാകുന്ന കാലാവസ്ഥാ മാറ്റം..............

ഗ്രീന്‍ കേരളാ എക്സ്പ്രസ് യാത്രയാരംഭിക്കുന്നു......

വിവാഹ രജിസ്ട്രേഷന്‍ നിരന്തരം ഉന്നയിക്കുന്ന ചോദ്യങ്ങള്‍.....................

സഹ്യന്റെ ചൂര് ഏറ്റ് ഒരു തൊഴിലുറപ്പ് പദ്ധതി......

Previous issues

 
Previous issues...
         
       
        February 2010
         
January 2010 December 2009 November 2009 October 2009 September 2009
         
August 2009 July 2009 June 2009 May 2009 April 2009
         
March 2009 February 2009 January 2009 December 2008 November 2008
       
October 2008 September2008 August 2008 July 2008 June 2008
Errata June 2008
May 2008 April 2008 March 2008 February 2008 January 2008
         
September 2007 August 2007 July 2007 June 2007 April 2007

Developed and maintained by Information Kerala Mission for Local Self Government Department, Kerala