നഗരകാര്യ വകുപ്പ്
നഗരകാര്യ ഡയറക്ടര്‍ വകുപ്പ് തലവനായി തിരുവനന്തപുരം ആസ്ഥാനമാക്കി ഡയറക്ടറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നു. ജോയിന്റ് ഡയറക്ടര്‍ (ഭരണം), ജോയിന്റ് ഡയറക്ടര്‍ (ആരോഗ്യം), ലോ ഓഫീസര്‍ , ഫിനാന്‍സ് ഓഫീസര്‍ , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ്ഫണ്ട് ഓഫീസര്‍ എന്നിവരും ഭരണ-എസ്റ്റാബ്ലിഷ്മെന്റ്-പെന്ഷന് വിഭാഗങ്ങളും വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഡയറക്ടറെ സഹായിക്കുന്നു. ഡയറക്ടറേറ്റിന്റെ മൊത്തം മേല്‍നോട്ടം ഡയറക്ടര്‍ക്കാണ്. ഡിപ്പാര്‍ട്ട്മെന്റിന്റെ വിജിലന്‍സ് ഓഫീസറായും ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നു. ഹെല്‍ത്ത് ഓഫീസര്‍ , മുനിസിപ്പല്‍ - കോര്പ്പറേഷന് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഒഴികെ കേരളാ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ വരുന്ന എല്ലാ ജീവനക്കാരുടെയും നിയമന - ശിക്ഷണാധികാരി ഡയറക്ടര്‍ ആണ്. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ വകുപ്പ് കാര്യാലയങ്ങള്‍ മേഖലാ ജോയിന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഒരു സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, മറ്റ് കീഴുദ്യോഗസ്ഥര്‍ എന്നിവര്‍ കൃത്യ നിര്‍വഹണത്തില്‍ ജോയിന്റ് ഡയറക്ടറെ സഹായിക്കുന്നു.
വിലാസം
നഗരകാര്യ ഡയറക്ടര്‍
പബ്ലിക് ഓഫീസ് മന്ദിരം,
തിരുവനന്തപുരം - 695033
ഫോണ്‍ : 0471-2322886 ,ഫാക്സ് 0471-2325708
ഇ-മെയില്‍ : duatvpm@gmail.com
ടെലിഫോണ്‍ നമ്പറുകള്‍
| പേര് |
ഔദ്യോഗിക പദവി |
ഫോണ്‍ നമ്പര്‍ |
| ഇ.ദേവദാസന് .ഐ.എ.എസ് |
ഡയറക്ടര്‍ |
0471-2322886
9446533341 |
| എ രവീന്ദ്രന് |
ഫിനാന്‍സ് ഓഫീസര്‍ (i/c) |
0471-2336317
0471-2325708 (ഫാക്സ്) |
| കെ.എം ലീല |
ലോ ഓഫീസര്‍ |
0471-2331595 |
| എ രവീന്ദ്രന് |
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (i/c)) |
0471-2322896 |
| എസ് യശോധരന് |
പെന്ഷന് ഓഫീസര്‍ |
0471-2320493 |
| എ രവീന്ദ്രന് |
പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ |
0471-2320493 |
മേഖലാ ഓഫീസുകളും അധികാരപരിധിയും
- കൊല്ലം മേഖലാ ഓഫീസ് (തെക്കന്‍ മേഖല)
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ എല്ലാ മുനിസിപ്പാലിറ്റികളും തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളും.
- കൊച്ചി മേഖലാ ഓഫീസ് (മദ്ധ്യമേഖല)
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ എല്ലാ മുനിസിപ്പാലിറ്റികളും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയും കൊച്ചി, തൃശൂര്‍ എന്നീ കോര്‍പ്പറേഷനുകളും
- കോഴിക്കോട് മേഖലാ ഓഫീസ് (വടക്കന്‍ മേഖല)
പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളിലെ എല്ലാ മുനിസിപ്പാലിറ്റികളും കോഴിക്കോടു കോര്‍പ്പറേഷനും.
വരുമാന മാര്‍ഗങ്ങള്‍
എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിയന്ത്രണാധികാരി നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആണ്. പഞ്ചവത്സര പദ്ധതികളുടെ കീഴില്‍ വരുന്ന സ്കീമുകള്‍ , ഗ്രാന്റ് - ഇന്‍ - എയ്ഡ് നല്കല് , വികസന പദ്ധതികളുടെ നിര്‍വ്വഹണം, ഏകോപനം തുടങ്ങിയവ മുനിസിപ്പല്‍ വകുപ്പ് നിര്‍വ്വഹിക്കുന്നു. വിവിധ നിയമങ്ങളുടെ അധികാരത്തില്‍ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും നികുതി, ഫീസ് എന്നിവ ഈടാക്കുന്നു. പ്രധാന വരുമാന മാര്‍ഗങ്ങള്‍ വിവിധ നികുതികള്‍ , ഫീസ്/ പിഴ, നികുതിയേതര വരുമാനം, ഗ്രാന്റ്/സംഭാവന എന്നിവയാണ്.
നഗര തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പ്രധാന നികുതികള്‍
- സ്വത്ത് നികുതി
- തൊഴില്‍ നികുതി
- വിനോദ നികുതി
- അധിക വിനോദ നികുതി
- പരസ്യ നികുതി
- പ്രദര്‍ശന നികുതി
- തടി നികുതി
- സ്വത്തു കൈമാറ്റ നികുതി (സര്‍ചാര്‍ജ്ജ് നികുതി)
ചരിത്രം
ഇംഗ്ലണ്ടിലെ തദ്ദേശ ഭരണ പരീക്ഷണങ്ങളുടെ സ്വാധീനം ഇന്ത്യയിലെ തദ്ദേശ ഭരണ രംഗത്ത് കാതലായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 1833-ല്‍ ലോക്കല്‍ ഗവണ്മെന്റ് ആക്ട് പ്രാബല്യത്തില്‍ വരുകയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച റോയല്‍ കമ്മീഷന് റിപ്പോര്‍ട്ട് പരിഗണനക്കെടുത്ത് 1862-ല്‍ യൂണിയന് അസ്സസ്മെന്റ് കമ്മിറ്റി ആക്ട് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി തദ്ദേശ ഭരണകൂടങ്ങളുടെ വരുമാനമായ ‘റേറ്റ്’ പിരിച്ചെടുക്കുന്നതിന് പൊതുവായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ട് വിവധ ബില്ലുകള്‍ക്ക് രൂപം കൊടുക്കുകയുണ്ടായി. 1867-ലെ മദ്രാസ് ടൌണ്‍ ഇംപ്രൂവ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, തലശ്ശേരി, പാലക്കാട്, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ രൂപവല്‍ക്കരിച്ചുകൊണ്ട് തദ്ദേശ ഭരണ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.1869-ല്‍ മറ്റൊരു റോയല്‍ കമ്മീഷനെ നിയമിച്ചുകൊണ്ട് പ്രാദേശികഭരണത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ശ്രമംതുടങ്ങി. 1871-ല്‍ സമര്‍പ്പിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്ന ശുപാര്‍ശകള്‍ അംഗീകരിക്കുകയും പ്രാദേശിക ഭരണത്തിന് ലോക്കല്‍ ഗവണ്മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിക്കുകയും ചെയ്തു. 1882-ല്‍ മുനിസിപ്പല്‍ കോര്പ്പറേഷന് ആക്ടും, 1888, 1894 എന്നീ വര്‍ഷങ്ങളില്‍ പുതിയ ലോക്കല്‍ ഗവണ്മെന്റ് ആക്ടുകളും പാസ്സാക്കുകയുണ്ടായി. 1962-ല്‍ കേരളത്തില്‍ നിലനിന്നിരുന്ന നഗരകാര്യ ഭരണവകുപ്പ് മുനിസിപ്പാലിറ്റി വകുപ്പ്, പഞ്ചായത്തുവകുപ്പ് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. അന്നത്തെ മുനിസിപ്പാലിറ്റി വകുപ്പാണ് ഇന്ന് നഗരകാര്യ വകുപ്പ് എന്ന പേരിലറിയപ്പെടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ് ഈ വകുപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും ഭരണ ചുമതലയാണ് നഗരകാര്യ വകുപ്പിനുള്ളത്. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഒരു ഏകീകൃത കേരള മുനിസിപ്പാലിറ്റി നിയമം നിലവില്‍ വന്നതോടെ ഭരണഘടനയുടെ 74-ാമത് ഭേദഗതി നിയമം പ്രാബല്യത്തിലായി. മുനിസിപ്പല്‍ / കോര്‍പ്പറേഷനുകള്‍ ഈ വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ വന്നു. 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം നിലവില്‍ വരുംമുമ്പ്, 1977 മുതല്‍ സംസ്ഥാനത്തെ 3 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള കേന്ദ്രമായി ഈ വകുപ്പ് പ്രവര്‍ത്തിച്ചിരുന്നു. 2010-ല്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ നഗര സ്വഭാവമാര്‍ജിച്ച കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ഏഴു ഗ്രാമപഞ്ചായത്തുകളെകൂടി മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി മാറ്റിയതോടെ മുനിസിപ്പല്‍ കൌണ്‍സിലുകളുടെ എണ്ണം 53-ല്‍ നിന്ന് 60 ആയി ഉയര്‍ന്നു. 60 മുനിസിപ്പാലിറ്റികളും 5 കോര്‍പ്പറേഷനുകളും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ ഇന്നത്തെ നഗര തദ്ദേശ ഭരണ സംവിധാനം. തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന 2010-ലെ പൊതു തെരഞ്ഞെടുപ്പോടുകൂടെ 65 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതികള്‍ നിലവില്‍ വന്നു. |
|