Local Self Government Dept, Govt. of Kerala
 
 
 
Kerala Govt Logo
 
 
Home
 
 

സ്വരാജ് ട്രോഫി

അധികാര വികേന്ദ്രീകരണത്തിലും വികേന്ദ്രീകൃതാസൂത്രണത്തിലും ഒരു വിസ്മയമാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ . പല തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യകരമായ ഒരു മത്സര സ്വഭാവത്തോടെയാണ് ഭരണ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ആദരിക്കാന്‍ തീരുമാനിച്ചത്. 1995-96 വര്‍ഷം മുതലാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുത്ത് ട്രോഫിയും ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കി ആദരിച്ചുവരുന്നത്. എന്നാല്‍ 1996-97 മുതല്‍ മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിനെ അനുസ്മരിച്ചുകൊണ്ട് ട്രോഫിയ്ക്ക് സ്വരാജ് ട്രോഫി എന്ന് നാമകരണം ചെയ്തു. 1999-2000 മുതല്‍ മുനിസിപ്പാലിറ്റികള്‍ക്കും 2000-01 മുതല്‍ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറഷന്‍ എന്നിവയ്ക്കും സ്വരാജ് ട്രോഫി ഏര്‍പ്പെടുത്തുകയുണ്ടായി.

സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയും 25 ലക്ഷം രൂപ പ്രത്യേക പദ്ധതി സഹായധനമായും ലഭിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫിയും പദ്ധതി സഹായധനമായി 10 ലക്ഷം രൂപ വീതവും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന പഞ്ചായത്തുകള്‍ക്ക് സാക്ഷ്യപത്രവും കൂടാതെ പ്രത്യേക പദ്ധതി സഹായധനമായി 5 ലക്ഷം രൂപ വീതവും ലഭിക്കുന്നതാണ്. ഒന്നാം സ്ഥാനം നേടുന്ന മുനിസിപ്പാലിറ്റിക്കും ബ്ലോക്ക് പഞ്ചായത്തിനും സ്വരാജ് ട്രോഫിയും പദ്ധതി സഹായധനമായി 25 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനം നേടുന്ന സ്ഥാപനങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതവും മൂന്നാം സ്ഥാനം നേടുന്ന സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പദ്ധതി സഹായധനമായി ലഭിക്കുന്നതാണ്. മികച്ച മുനിസിപ്പല്‍ കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തിനും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും നല്‍കി് ആദരിക്കുന്നു.

സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് സ്വരാജ് ട്രോഫിക്കര്‍ഹമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ഗ്രാമ പഞ്ചായത്തുകള്‍

2011-12 - പുലാമന്തോള്‍ (മലപ്പുറം)
2010-11 - നെടുമ്പന (കൊല്ലം ജില്ല)
2009-10 - നെടുമ്പന (കൊല്ലം ജില്ല )
2008-09 - അടാട്ട് (തൃശൂര്‍ ജില്ല)
2007-08 - നെടുമ്പന (കൊല്ലം ജില്ല)
2006-07 - ചെറിയനാട് (ആലപ്പുഴ ജില്ല)
2005-06 - അടാട്ട് (തൃശൂര്‍ ജില്ല)
2004-05 - മാങ്ങാട്ടിടം (കണ്ണൂര്‍ ജില്ല)
2003-04 - മാങ്ങാട്ടിടം ( കണ്ണൂര്‍ ജില്ല)
2002-03 - പെരിങ്ങര (പത്തനംതിട്ട ജില്ല)
2001-02 - പനങ്ങാട് (കോഴിക്കോട് ജില്ല)
2000-2001 - അവണൂര്‍ (തൃശൂര്‍ ജില്ല)
1999-2000 - കാങ്കോല്‍ ആലപ്പടമ്പ (കണ്ണൂര്‍ ജില്ല)
1998-1999 - തിരുമാറാടി (എറണാകുളം ജില്ല)
1997-1998 - പീലിക്കോട് (കാസര്‍‌കോട് ജില്ല)
1996-1997 - വള്ളിക്കുന്ന് (മലപ്പുറം ജില്ല)
1995-1996* - കഞ്ഞിക്കുഴി (ആലപ്പുഴ ജില്ല)

*(1996-1997 മുതലാണ് സ്വരാജ് ട്രോഫി എന്ന് നാമകരണം ചെയ്തത്)

ബ്ലോക്ക് പഞ്ചായത്തുകള്‍

2011-12 - വാമനപുരം (തിരുവനന്തപുരം)
2010-11 - പഴയന്നൂര്‍ (തൃശൂര്‍ ജില്ല)
2009-10 - പഴയന്നൂര്‍ (തൃശൂര്‍ ജില്ല)
2008-09 - പഴയന്നൂര്‍ (തൃശൂര്‍ ജില്ല)
2007-08 - പഴയന്നൂര്‍ (തൃശൂര്‍ ജില്ല)
2006-07 - മുല്ലശ്ശേരി (തൃശൂര്‍ ജില്ല)
2005-06 - നിലമ്പൂര്‍ (മലപ്പുറം ജില്ല)
2004-05 - തിരൂരങ്ങാടി (മലപ്പുറം ജില്ല)
2003-04 - പേരാമ്പ്ര (കോഴിക്കോട് ജില്ല)
2002-03 - പേരാമ്പ്ര (കോഴിക്കോട് ജില്ല)
2001-02 - ഇളംദേശം (ഇടുക്കി ജില്ല)
2000-01 - പെരുങ്കടവിള (തിരുവനന്തപുരം ജില്ല)

ജില്ലാ പഞ്ചായത്തുകള്‍

2011-12 - ആലപ്പുഴ
2010-11 - കാസര്‍‌കോട്
2009-10 - ഇല്ല
2008-09 - ഇല്ല
2007-08 - ആലപ്പുഴ
2006-07 - പാലക്കാട്
2005-06 - ഇല്ല
2004-05 - കാസര്‍‌കോട്
2003-04 - മലപ്പുറം
2002-03 - കണ്ണൂര്‍
2001-02 - കാസര്‍‌കോട്
2000-01 - ആലപ്പുഴ

കോര്‍പ്പറേഷനുകള്‍

2010-11 - ഇല്ല
2009-10 - ഇല്ല
2008-09 - ഇല്ല
2007-08 - ഇല്ല
2006-07 - ഇല്ല
2005-06 - ഇല്ല
2004-05 - കോഴിക്കോട്
2003-04 - ഇല്ല
2002-03 - ഇല്ല
2001-02 - ഇല്ല
2000-2001 - കോഴിക്കോട്

മുനിസിപ്പാലിറ്റികള്‍

2010-11 - ഇല്ല
2009-10 - ഒറ്റപ്പാലം (പാലക്കാട് ജില്ല)
2008-09 - ഒറ്റപ്പാലം (പാലക്കാട് ജില്ല)
2007-08 - ഇല്ല
2006-07 - ഇല്ല
2005-06 - ഇല്ല
2004-05 - കാസര്‍‌കോട് (കാസര്‍‌കോട് ജില്ല)
2003-04 - കോട്ടയം (കോട്ടയം ജില്ല)
2002-03 - നെടുമങ്ങാട് (തിരുവനന്തപുരം ജില്ല)
2001-02 - കാസര്‍‌കോട് (കാസര്‍‌കോട് ജില്ല)
2000-2001 - ആറ്റിങ്ങല്‍ (തിരുവനന്തപുരം ജില്ല)
1999-2000 - മഞ്ചേരി (മലപ്പുറം ജില്ല)
Untitled Document
Website belongs to Local Self Government Department, Kerala, India
Developed and maintained by Information Kerala Mission, Network Services by State e-Governance Data Centre