ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റി, ജില്ലാതല സമിതികള്‍ , മണ്ഡലതല സമിതികള്‍ എന്നിവയുണ്ട്. സംസ്ഥാനതല സമിതി തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ , കില ഡയറക്ടര്‍ , പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ , ഐ.കെ.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ , പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്. ജില്ലാതല സമിതികളുടെ രക്ഷാധികാരികള്‍ ബന്ധപ്പെട്ട എം.പി.മാരായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി വൈസ് ചെയര്‍മാനുമാണ്. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ , കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ മറ്റംഗങ്ങളുമാണ്. എം എല്‍ എ-മാര്‍ രക്ഷാധികാരികളായ മണ്ഡല സമിതികളുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റും വൈസ് ചെയര്‍മാന്‍ പഞ്ചായത്തിലെ പ്രധാന എതിര്‍ കക്ഷി നേതാവുമാണ്. കണ്‍വീനര്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും, വാര്‍ഡ് മെമ്പര്‍ ജോയിന്റ് കണ്‍വീനറുമായിരിക്കും. പഞ്ചായത്ത് സമിതി അംഗങ്ങള്‍ , കുടുംബശ്രീ എ ഡി എം സി, മണ്ഡലത്തിലെ ഇതര പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരും അംഗങ്ങളാണ്. എല്ലാ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് ഗ്രാമങ്ങളില്‍ സഭകള്‍ ചേരുക.
All premium Magento themes at magentothemesworld.com!
